ബീജിംഗ്: പാലില്‍ മായം ചേര്‍ത്ത് 3 കുട്ടികള്‍ മരിക്കാനിടയായ കേസിലെ സ്ത്രീക്ക് ചൈനീസ് കോടതി വധശിക്ഷ വിധിച്ചു. ഗന്‍സു പ്രവിശ്യയിലെ പിംഗ്ലിയാങ്ങില്‍ ഫാം നടത്തുന്ന മാക്‌സ്യൂലിംഗും ഭര്‍ത്താവ് വു ഗ്വാംഗ്ക്വാനും ബിസിനസ്സ് എതിരാളിയുടെ ഫാമിലെ പാലില്‍ വിഷം കലര്‍ത്തുകയായിരുന്നു. സോഡിയം നൈട്രേറ്റ് കലര്‍ത്തിയ പാല്‍ കുടിച്ച് മൂന്നുകുട്ടികള്‍ മരിക്കുകയും 36 പേര്‍ അസുഖബാധിതരാവുകയും ചെയ്തിരുന്നു.തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

വ്യാപാരതര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ഇവരെ ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചത്. ചൈനയില്‍ പാലുല്‍പാദന വിപണന രംഗത്ത് നിരവധി ചെറുഫാമുകള്‍ ഉണ്ട്. ഇവര്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കാറുള്ളത്. ഇത് പലപ്പോഴും പല രീതിയിലുള്ള കുറ്റങ്ങളും ചെയ്യാന്‍ കാരണമാകാറുണ്ട്. 2008 ലും സമാനമായ സംഭവം ചൈനയില്‍ നടന്നിട്ടുണ്ട്. അന്ന് മെലാനിന്‍ പൗഡര്‍ ചേര്‍ത്ത പാല്‍ കുടിച്ച് 6 കുട്ടികള്‍ മരിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ അസുഖബാധിതരാവുകയും ചെയ്തിരുന്നു.

Subscribe Us: