എഡിറ്റര്‍
എഡിറ്റര്‍
പാചക വാതക സബ്‌സിഡി എടുത്തുമാറ്റാന്‍ നീക്കം: അധികവരുമാനമുള്ളവര്‍ക്ക് ചിലവ് കൂടും
എഡിറ്റര്‍
Tuesday 15th May 2012 4:41pm

ന്യൂദല്‍ഹി: പാചക വാതക സബ്‌സിഡി ഭാഗികമായി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പാചകവാതക സിലിണ്ടരില്‍ നല്‍കുന്ന സബ്‌സിഡി കുറച്ചുകൊണ്ട് തീരുമാനം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, ഗസറ്റഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സബ്‌സിഡി നീക്കം ചെയ്യാനാണ് തീരുമാനമെന്ന് പ്രമുഖ ഇംഗ്ലീഷ് ബിസിനസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ഘട്ടത്തില്‍ 50,000 രൂപയ്ക്ക് മുകളില്‍ പ്രതിമാസ വരുമാനമുള്ളവരുടെ സബ്‌സിഡി നീക്കം ചെയ്യും.

സബ്‌സിഡി എടുത്തുമാറ്റിയാല്‍ 19 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിനായി 12,00 രൂപയോളം ചിലവ് വരും. ഈ തീരുമാനം നടപ്പിലാക്കാനായാല്‍ വര്‍ഷം 5000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍. എല്‍.പി.ജി വില നിയന്ത്രണം എടുത്തുകളയുന്നതിന്റെയും സബ്‌സിഡി ഭാരം കുറയ്ക്കുന്നതിന്റെയും ഭാഗമാണ് പുതിയ നീക്കം.

Advertisement