ബാംഗ്ലൂര്‍: ബന്ദിപ്പുര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധന സമയം കൂട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ബന്ദിപ്പൂര്‍ വനമേഖലയില്‍ ദേശീയപാത 212ലെ രാത്രികാല യാത്രാനിരോധ സമയം നീട്ടാതിരിക്കാനും ബദല്‍പാത നവീകരണം ഏപ്രില്‍ 30നകം നടത്താനും ധാരണ.

നിലവില്‍ രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെയുള്ള നിരോധസമയം കൂട്ടില്ലെന്ന് സദാനന്ദ ഗൗഡ ഉറപ്പുനല്‍കിയതായി ഉമ്മന്‍ചാണ്ടിഅറിയിച്ചു. തകര്‍ന്നുകിടക്കുന്ന ബദല്‍പാതയായ ഗുണ്ടല്‍പ്പേട്ട്ഹുല്‍സൂര്‍കുട്ടമാനന്തവാടി റോഡ് ഏപ്രിലോടെ ഗതാഗത യോഗ്യമാക്കുമെന്നും  നിര്‍മാണത്തിനായി ഊര്‍ജിത പ്രവര്‍ത്തനം നടത്തുമെന്നും മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞതായും ഉമ്മന്‍ചാണ്ടി അറിയിച്ചു.

മൈസൂര്‍കോഴിക്കോട് 400 കെ.വി  ഹൈടെന്‍ഷന്‍ ഗ്രിഡ് ലൈനില്‍ കുടകില്‍ നേരിടുന്ന തടസ്സംനീക്കാന്‍ കര്‍ണാടക ഉടനടി നടപടി സ്വീകരിക്കാനും ധാരണയായിട്ടുണ്ട്.  രാത്രിയാത്രാ നിരോധനം മൂലമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സദാനന്ദ ഗൗഡയുടെ ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യിലാണ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്.

Malayalam News

Kerala News In English