വയറു നിറയെ ഭക്ഷണം കഴിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഡ്രൈവിംഗില്‍ ഏകാഗ്രത കിട്ടില്ലെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഇത്തരക്കാര്‍  ഉറക്കത്തിന്റെ ആലസ്യത്തിലാണ് വാഹനമോടിക്കുക.  മദ്യപിച്ച് വാഹനമോടിക്കുന്നതിനേക്കാള്‍ അപകടം വയറുനിറയെ ഭക്ഷണം കഴിച്ച് വാഹനമോടിക്കുന്നവര്‍ വിളിച്ചു വരുത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്.

ലളിതമായ ഭക്ഷണം കഴിച്ച് വാഹനമോടിക്കുന്നതും വയറുനിറയെ കഴിച്ച് വാഹനമോടിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ലളിതമായ ഭക്ഷണം കഴിച്ച് വാഹനമോടിക്കുമ്പോള്‍  ആയാസമില്ലാതെ ഡ്രൈവ് ചെയ്യാം.എന്നാല്‍ വയറുനിറയെ ആഹാരം കഴിച്ച് വാഹനമോടിക്കുന്നവര്‍ പലപ്പോഴും ഉറക്കത്തിന്റെ പിടിയിലായിരിക്കും.  മദ്യപിച്ച് വാഹനം ഓടിക്കുന്നതിന്റെ അതേ അവസ്ഥയാണ് വയറു നിറയെ ഭക്ഷണം കഴിച്ച് വാഹനം ഓടിക്കുമ്പോഴും ഉണ്ടാകുന്നത്.

ലോബോറോ യൂനിവേഴ്‌സിറ്റി സ്ലീപ് റിസേര്‍ച്ച് സെന്ററിലെ ഗവേഷകര്‍ 12 യുവാക്കളെ വയറുനിറയെ ഭക്ഷണം കൊടുത്തതിന് ശേഷം ഡ്രൈവ് ചെയ്യിച്ചു. അതില്‍ പകുതിയിലേറെ പേര്‍ക്കും ശരിയായി ഡ്രൈവ് ചെയ്യാന്‍ സാധിച്ചില്ല. പലരും ഉറക്കത്തിന്റെ ആലസ്യത്തിലാണ് വാഹനം ഓടിച്ചത്. 955 കലോറിയിലധികം ഭക്ഷണം ശരീരത്തിലെത്തുമ്പോള്‍ ഉറക്കം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. വാഹനമോടിക്കുന്നവര്‍, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്നാണ് പഠനത്തില്‍ പറയുന്നത്.

Malayalam News

Kerala News In English