കാഞ്ഞങ്ങാട് : നല്ല തിരക്കഥകളുടെ അഭാവമാണ് മലയാള സിനിമകള്‍ പലതും പരാജയപ്പെടുന്നതിന്റെ പ്രധാനകാരണമെന്ന് നടന്‍ കലാഭവന്‍മണി. ഹൃദയസ്പര്‍ശി
യായ കഥകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല. പുറത്തിറങ്ങുന്ന പല സിനിമകളും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നുമില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

Subscribe Us:

സിനിമ പരാജയപ്പെടുന്നതിന്റെ പ്രധാനകാരണം ശക്തമായ തിരക്കഥയുടെ കുറവു തന്നെയാണ്. ഒരു സിനിമ റിലീസ് ആയാല്‍ അത് തിയ്യേറ്ററില്‍ രണ്ടോ മൂന്നോ ആഴ്ച്ച നില്‍ക്കണമെങ്കില്‍ തന്നെ വലിയ ബുദ്ധിമുട്ടാണ്.

ശ്രീജിത്ത് പലേരി സംവിധാനം ചെയ്യുന്ന ‘എല്‍.എ മണി പത്താം ക്ലാസും ഗുസ്തിയും’ സിനിമയുടെ ചിത്രീകരണത്തിലാണ് മണി. കേരളത്തിലെ 58 ലൊക്കേഷനുകളിലായാണ് സിനിമ ചിത്രീകരണം നടക്കുന്നത്. ചിത്രത്തില്‍ ഇന്നത്തെ രാഷ്ട്രീയക്കാരുടെ യഥാര്‍ഥ മുഖം തന്നെയാണ് വരച്ചുകാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്ത രാഷ്ട്രീയക്കാരന്‍ ചെയ്തുകൂട്ടുന്ന ചില രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Malayalam News

Kerala News In English