ബാംഗ്ലൂര്‍ : ബാംഗ്ലൂരില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച്  രണ്ടുകോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.കോഴിക്കോട് തിരുവമ്പാടി തരണിയില്‍ ടി.പി ബേബിയുടെ മകന്‍ പോള്‍ ബേബി, കോഴിക്കോട് മലാപ്പറമ്പ് ഇന്ദിരയില്‍ അഡ്വ.പി.കെ സോമന്റെ മകന്‍ അരുണ്‍.പി.സോമന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ക്രൈസ്റ്റ് കോളേജ് രണ്ടാം വര്‍ഷ ബി.കോം ടൂറിസം വിദ്യാര്‍ത്ഥികളാണ്.

ബാഗല്ലൂര്‍ ക്രോസ് റോഡ് ജംഗ്ഷനില്‍ ബി.എസ്.എഫ് ഗേറ്റിനു സമീപത്തായി ഞാറാഴ്ച പുലര്‍ച്ചെ 1.50 നായിരുന്നു അപകടം. ബാംഗ്ലൂര്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വോള്‍വോ ബസ്സ് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ്സിന് പിന്നില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

സുഹൃത്തുകളെ കണ്ട് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഇവര്‍. പോളായിരുന്നു ബൈക്ക്് ഓടിച്ചിരുന്നത്. രണ്ടുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പിന്നിലെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. മൃതദേഹം യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Malayalam news

Kerala News In English