പത്തനംതിട്ട: സ്വഭാവദൂഷ്യമുള്ളവരെ പാര്‍ട്ടിയില്‍ തുടരാനനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. ഇത്തരക്കാര്‍ പാര്‍ട്ടിക്ക്  തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട സിപിഎം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

പാര്‍ട്ടി സഖാക്കളുടെ സ്വഭാവ ഗുണം പ്രധാനമാണെന്നും ആര്‍ക്കും വാര്‍ഡ് മെമ്പറാകാമെന്ന നില ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വഭാവദൂഷ്യമുള്ളവരെ പാര്‍ട്ടി ചുമന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്  തോല്‍വിയുണ്ടാകാന്‍ കാരണം. ഇത്തരക്കാരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കരുത്.

Subscribe Us:

ആര്‍ക്ക് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നേതാവാകാം എന്ന അവസ്ഥയാണ്.  കേരള കോണ്‍ഗ്രസ് , ജനതാദള്‍, ഐഎന്‍എല്‍ എന്നിവ ഇടതുമുന്നണി വിട്ടതോടെ യുഡിഎഫിന്റെ ബലം വര്‍ധിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയ്ക്ക് കാരണമായി.

ജാതി, മത സംഘടനകള്‍ എതിരായതും സംഘടനാപരമായി പാളിച്ചകളുണ്ടായതുമാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് പ്രതിപക്ഷത്തിരിക്കാനിടയാക്കിയ സാഹചര്യമുണ്ടാക്കിയതെന്നും വി.എസ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഈ സര്‍ക്കാരിന്റേതാക്കാനാണു ശ്രമം നടക്കുന്നത്. ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍ മുസ്ലീം ലീഗിന്റെ അടിമയെപ്പോലെയാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News In English