എഡിറ്റര്‍
എഡിറ്റര്‍
മലയാളത്തിലെ ന്യൂജനറേഷന്‍ അതിര്‍ത്തി കടക്കുന്നു
എഡിറ്റര്‍
Thursday 14th November 2013 12:00pm

chappakurish-3

മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമകള്‍ തമിഴകത്തും കോളിളക്കം സൃഷ്ടിക്കുന്നു.

സമീര്‍ താഹിറിന്റെ ആദ്യ സംവിധാനസംരംഭമായ ചാപ്പാകുരിശ് തമിഴ് പതിപ്പില്‍ പുലിവാല്‍ എന്ന പേരിലാണ് ഇറങ്ങുന്നത്.

മാരിമുത്തുവാണ് ഈ ചിത്രം തമിഴില്‍ ഒരുക്കുന്നത്. പ്രസന്ന, വിമല്‍, അനന്യ, ഇനിയ, ഓവിയ എന്നിവരാണ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫനും ശരത് കുമാറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഉസ്താദ് ഹോട്ടല്‍, അടുത്തിടെ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ എന്നീ ചിത്രങ്ങള്‍ക്കും തമിഴ് പതിപ്പ് ഒരുങ്ങുന്നുണ്ട്.

ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയ്ല്‍ കോട്ടയത്തിന്റെ തമിഴ് പതിപ്പാണ് മാലിനി 22 പാളയംകോട്ടെ. നിത്യ മേനോന്‍ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത നടി ശ്രീപ്രിയ ആണ്.

ക്രിഷ് ജെ സത്താര്‍, നരേഷ്, അഞ്ജലി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രവും പ്രൊഡക്ഷന്‍ സ്‌റ്റേജിലാണ്.

Advertisement