സംഗീതത്തില്‍ നിന്നും സംവിധാനത്തിലേക്കുളള ചുവടുമാറ്റത്തിനൊരുങ്ങുകയാണ് പ്രശസ്ത സംഗീതഞ്ജനായ ബാലസുബ്രമണ്യം.  കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെയാണ്  താന്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത എസ്.പി.ബി പുറത്ത് വിട്ടത്.

തെലുങ്ക് ചിത്രമാണ് എസ്.പി.ബി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. സിനിമയെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ താമസിയാതെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കില്‍ പുറത്തിറങ്ങാനിരിക്കുന്ന ഗോപുരം എന്ന ചിത്രത്തില്‍ എസ്.പി.ബി അഭിനയിച്ചിട്ടുണ്ട്.

Subscribe Us:

തെലുങ്ക് ചാനല്‍ റിയാലിറ്റി ഷോയിലെ  വിധികര്‍ത്താവാണ ബാലസുബ്രമണ്യം ഇപ്പോള്‍.  സംഗീതത്തില്‍ നിന്നും സംവിധാനത്തിലേക്കുളള ചുവടുമാറ്റം ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം. സംഗീതത്തിലെന്ന പോലെ സംവിധാനത്തിലും തന്റേതായ സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News In English