ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഒറക്‌സായി മേഖലയിലെ ഖാങ്കി ഗ്രാമത്തില്‍  സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി. ആക്രമണത്തില്‍ തീവ്രവാദികളും സൈനികരും മരിച്ചു.  അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗോത്രമേഖലയിലാണ് സൈനികരും തീവ്രവാദികളും ഏറ്റുമുട്ടിയത്.  20 തീവ്രവാദികളും ഒരു സൈനികനുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സൈനികരുടെ വാഹനവ്യൂഹം കടന്നു പോകുന്ന വഴി തീവ്രവാദികള്‍  കുഴിബോംബ്് സ്ഥാപിച്ചിരുന്നു. അത്  പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. 25 പേര്‍ക്ക് തീവ്രവാദി കുഴിബോംബ് ആക്രമണത്തില്‍ പരുക്കേറ്റു. തുടര്‍ന്ന് സൈനികര്‍ തീവ്രവാദികള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഒരു സൈനികനും മരിച്ചു.

Malayalam News

Kerala News In English