കൊച്ചി: രാഹുല്‍ ഈശ്വറിനെ ശബരിമല ശ്രീകോവിലില്‍ കയറാന്‍  അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് മഹോശ്വരര് ഹൈക്കോടതിക്ക് കത്തയച്ചു. ശബരിമലയില്‍ തന്റെ പരികര്‍മ്മിയായി ശ്രീകാവിലിനുള്ളില്‍ കയറാന്‍ അനുവദിക്കണമെന്നു പറഞ്ഞാണ് തന്ത്രി കണ്ഠരര് മഹേശ്വരര് കത്തയച്ചത്.

ഇതേ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനും ഓംബുഡ്‌സ്മാനും കോടതി നോട്ടീസ് അയച്ചു. രാഹുല്‍ ഈശ്വറിന് ശബരിമല ശ്രീകോവിലിനുള്ളില്‍ കടക്കാനുള്ള അവകാശമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് തന്ത്രി കോടതിയെ സമീപിച്ചത്.

Subscribe Us:

കഴിഞ്ഞ ദിവസം ശ്രീകോവിലില്‍ പരികര്‍മ്മിയായി എത്തിയ രാഹുല്‍ ഈശ്വറിനെ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ തടഞ്ഞത് വിവാദമായിരുന്നു. തന്ത്രിയുടെ മകളുടെ മകനായ രാഹുല്‍ ഈശ്വറിന് ശ്രീകോവിലില്‍ പൂജ ചെയ്യാന്‍ അവകാശമില്ലെന്നും,ശ്രീകോവിലിനുള്ളില്‍ പുറത്തുനിന്നൊരാള്‍ കടക്കണമെങ്കില്‍  ദേവസ്വാം ബോര്‍ഡിന്റെ ബോര്‍ഡിന്റെ അനുമതി വേണമെന്നും ആയിരുന്നു വാദം.

Malayalam News

Kerala News In English