ലണ്ടന്‍:  ബ്രിട്ടണിലെ ഹൗസ് ഓഫ് കോമണ്‍സിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ സീമ മല്‍ഹോത്ര വിജയിച്ചു . ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വെസ്റ്റ് ലണ്ടന്‍ മണ്ഡലമായ ഫെല്‍തം ആന്റ് ഹെസ്റ്റണ്‍ നിന്നുമാണ് സീമാ മല്‍ഹോത്ര പാര്‍ലമെന്റില്‍ എത്തിയത്. ഇതോടെ സീമാ മല്‍ഹോത്ര സഭയിലെത്തുന്ന ഇന്ത്യന്‍ വംശജരില്‍ ഒന്‍പതാമത്തെയും ഇന്ത്യന്‍ വനിതകളില്‍ മൂന്നാമത്തെയാളുമായി.

6203 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സീമയുടെ വിജയം.  2010ല്‍ ഇവിടെ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫെല്‍താം ആന്റ് ഹെസ്റ്റണില്‍ വിജയിച്ചതും ലേബര്‍ പാര്‍ട്ടിയാണ്. അതിനാല്‍ തന്നെ പാര്‍ട്ടിയുടെ സുരക്ഷിതമണ്ഡലമായാണ് കണക്കാക്കുന്നത്.

Subscribe Us:

നിലവില്‍ എം.പിയായിരുന്ന അലന്‍ കീന്‍ കഴിഞ്ഞ മാസം അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത് കണ്‍സര്‍വേറ്റീവ്, ലിബറല്‍ ഡെമോക്രാറ്റിക് ഉള്‍പ്പെടെ ആറു കക്ഷികളാണ് തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നത്.

Malayalam News

Kerala News In English