മെല്‍ബണ്‍ : ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആസ്‌ട്രേലിയന്‍ താരം ഡൊണ്‍ ബ്രാഡ്മാനേക്കാള്‍ മികച്ച താരമാണെന്ന് സാമ്പത്തിക ശാസ്ത്ര ഗവേഷകനായ ഡോക്ടര്‍ നിക്കോളാസ്. ദ ആസ്‌ട്രേലിയന്‍ പത്രമാണ് നിക്കോളാസിന്റെ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്

ഗ്രിഫിത് സര്‍വകലാശാലയിലെ ഗവേഷകനായ നിക്കോളാസ് കാലഘട്ടങ്ങളെയും കരിയറിലെ പ്രകടനത്തെയും കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് സച്ചിന്‍ ബ്രാഡ്മാനേക്കാള്‍ മികച്ച താരമാണെന്ന് കണ്ടെത്തിയത്.

Subscribe Us:

ഇന്ത്യന്‍ ക്രിക്കറ്റിലെ താരമായ സച്ചിന്‍ 184 ടെസ്റ്റുകളില്‍ നിന്നായി 56.02 ശരാശരിയില്‍ 15183 റണ്‍സാണ് അടിച്ചുകൂട്ടിയത്. ബ്രാഡ്മാനാകട്ടെ 1928-1948 കാലഘട്ടത്തില്‍ 52 ടെസ്റ്റുകളില്‍ 6996 റണ്‍സടിച്ചത് 99.94 ശരാശരിയിലാണ്.

ഈ കണക്കുകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് സച്ചിന്‍ ബ്രാഡ്മാനേക്കാള്‍ കേമനാണെന്ന കണ്ടെത്തല്‍ നടത്തിയത്. നിക്കോളാസിന്റെ കണക്കുപ്രകാരം രാഹുല്‍ ദ്രാവിഡ് നാലാം സ്ഥാനത്തും സുനില്‍ ഗവാസ്‌ക്കര്‍ എട്ടാം സ്ഥാനത്തുമാണുള്ളത്.

Malayalam News

Kerala News In English