ന്യൂദല്‍ഹി:ഭഗവദ്ഗീതയ്ക്ക് സൈബീരിയയില്‍ കോടതി വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു. ഇന്ത്യക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഭഗവത് ഗീതയെ     കോടതി കയറ്റേണ്ടിവന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ എം. കാദാകിന്‍ പറഞ്ഞു.

മതസൗഹാര്‍ദത്തിന് പേരുകേട്ട സൈബീരിയയില്‍ ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരേ നല്‍കിയ അപ്പീലില്‍ റഷ്യന്‍ കോടതി ഈ മാസം 28 വരെ വിധി നടപ്പാക്കുന്നത് സ്‌റ്റേ ചെയ്തിരിക്കുകയാണ്.

ക്രിസ്്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുമായ ബന്ധമുള്ള ഒരു സംഘടനയുടെ ആവശ്യപ്രകാരമാണ് ഭഗവദ്ഗീതയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സൈബീരിയയില്‍ ഭഗവദ്ഗീത നിരോധിച്ചത് ഇന്ത്യയില്‍ വലിയ വിവാദമായിരുന്നു. ഈ വിഷയം പാര്‍ലമെന്റിലും ഒച്ചപ്പാടുണ്ടാക്കിയിരുന്നു.പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഇന്ത്യന്‍ എംബസി അധികൃതര്‍ റഷ്യന്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു.റഷ്യയില്‍ ഭഗവത് ഗീത് നിരോധനം ഏര്‍പെടുത്തുന്ന കോടതിവിധിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട്  വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ ഇന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കും.

Malayalam News

Kerala News In English