കാസര്‍ഗോഡ് : സി.പി.ഐ.എം ജില്ലാസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബുക്ക്‌ലെറ്റിനു പകരം നല്‍കിയത് പ്രവര്‍ത്തനറിപ്പോര്‍ട്ട്. സമ്മേളനത്തിന്റെ കാര്യപരിപാടി അച്ചടിച്ച ബുക്ക്‌ലെറ്റാണെന്നു കരുതിയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കിയത്. കാര്യം മാധ്യമപ്രവര്‍ത്തകര്‍ തന്നെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് സ്ംഘാടകര്‍ ഉടന്‍തന്നെ അതു തിരിച്ചുവാങ്ങി.

കാസര്‍ഗോഡ് ജില്ലാസമ്മേളനം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പാണ് മൂന്നു വര്‍ഷത്തെ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തുന്ന റിപ്പോര്‍ട്ട് മാധ്യമപ്രവര്‍ത്തകരുടെ കയ്യില്‍ എത്തിയത്. ഒരേ തരത്തില്‍ അച്ചടിച്ച കാര്യപരിപാടി വിശദമാക്കുന്ന ബുക്ക്‌ലെറ്റും പ്രവര്‍ത്തന റിപ്പോര്‍ട്ടും കാഴ്ചയില്‍ സാമ്യമുള്ളതിനാല്‍ റിപ്പോര്‍ട്ട് കൂടുതല്‍പേരും മറിച്ച് നോക്കിയില്ല.

Subscribe Us:

സമ്മേളന പ്രതിനിധികള്‍ക്ക് നല്‍കും മുന്‍പ് റിപ്പോര്‍ട്ട് പുറത്തായിരുന്നെങ്കില്‍ സമ്മേളനം മാറ്റിവെയ്‌ക്കേണ്ടി വരുമായിരുന്നു.

Malayalam News

Kerala News In English