കൊല്‍ക്കത്ത: മദ്യപിച്ച് ബോധമില്ലാതെ ആശുപത്രിയില്‍ എത്തിയ ജീവനക്കാരന്‍ ഓക്‌സിജന്‍ മാസ്‌ക് എടുത്തു മാറ്റിയതിനെത്തുടര്‍ന്ന് മാസങ്ങള്‍ പ്രായമുള്ള  പിഞ്ചുകുഞ്ഞ് മരിച്ചു. കൊല്‍ക്കത്ത മെഡിക്കല്‍കോളേജിലാണ്  സംഭവം. ഇവിടെ ചികിത്സയിലായിരുന്ന ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചു.  സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നാരോപിച്ച് കുഞ്ഞിന്റെ ബന്ധുക്കള്‍ ആസ്പത്രിക്കുപുറത്ത് പ്രതിഷേധിച്ചു. ആസ്പത്രിഅധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

Subscribe Us:

ശനിയാഴ്ച രാത്രി ആശുപത്രിയിലെ തൂപ്പുജോലിക്കാരന്‍ കുട്ടികളുടെ വാര്‍ഡില്‍ കടന്ന് കുട്ടിയുടെ ഓക്‌സിജന്‍ മാസ്‌ക് എടുത്തുമാറ്റുകയും ചോദിച്ചപ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ നല്‍കുന്നത് കുട്ടികള്‍ക്ക് നല്ലതല്ലെന്ന് പറയുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു.  സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഉത്തരവിട്ടതായി മെഡിക്കല്‍വിദ്യാഭ്യാസ ഡയറക്ടര്‍ സുശാന്ത ബാനര്‍ജി പറഞ്ഞു.

Malayalam News

Kerala News In English