മെസേജുകളും വീഡിയോ ചാറ്റുമില്ലാത്തൊരു ദിവസത്തെ കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാനാവില്ല. എന്നാല്‍ മെസേജുകള്‍ കള്ളത്തരങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ നിഗമനത്തിലെത്തിയത്.

ആളുകള്‍ മുഖാമുഖം സംസാരിക്കുമ്പോള്‍ പറയുന്നതിനേക്കാള്‍ ഏറെ കളവുകള്‍ മെസേജ് ചാറ്റിംഗ് നടത്തുമ്പോള്‍ പറയുമെന്ന നിഗമനത്തിലാണ് അവര്‍. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുമ്പോഴും ഓഡിയോ ചാറ്റ് നടത്തുമ്പോഴും ഈ പ്രവണത അധികം കാണാറില്ല.

Subscribe Us:

140 വിദ്യാര്‍ത്ഥികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് ഒരു പരീക്ഷണം നടത്തി. അതില്‍ ഒരു ടീമിനെ ഉത്പാദകരും മറ്റൊരു ടീമിനെ ഉപഭോക്താക്കളായും തിരിച്ചു.ഇവര്‍ തമ്മില്‍ മെസേജ് ചാറ്റിംഗ് വഴി ഉത്പ്പന്നത്തെ കുറിച്ച് സംസാരിക്കാന്‍ പറഞ്ഞു. അതില്‍  ഉത്പാദകരായ ടീമിന് നല്‍കിയ നിര്‍ദ്ദേശം നിങ്ങളുടെ സ്റ്റോക്കിന്റെ മൂല്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 50 ശതമാനം ഇടിവു സംഭവിക്കുമെന്നും ആവശ്യക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി സ്റ്റോക്ക് വിറ്റഴിക്കാമെന്നതുമായിരുന്നു.

ഉപഭോക്താക്കളുമായുള്ള നടന്ന മെസേജ് ചാറ്റിംഗില്‍  സ്‌റ്റോക്കിന്റെ ഗുണനിലവാരത്തെ പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കിയും ആ പ്രൊഡക്ട് എത്രത്തോളം മോശമാണെന്ന കാര്യം മറച്ചുവെച്ചും സംസാരിച്ചു. ഈയൊരു ചെറിയ പരീക്ഷണത്തിലൂടെ ടെക്‌സ്റ്റ് മെസേജുകള്‍ വഴി കള്ളത്തരങ്ങള്‍ പറയാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

Malayalam News

Kerala News In English