ന്യൂദല്‍ഹി: ചലച്ചിത്രതാരങ്ങള്‍ക്കും ക്രിക്കറ്റ് കളിക്കാര്‍ക്കും ഭാരതരത്‌ന പോലുള്ള ഉന്നത ബഹുമതികള്‍ നല്‍കരുതെന്ന് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ റിട്ട.മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടു. ഇത്തരക്കാര്‍ക്ക് ഭാരതരത്‌ന നല്‍കുന്നത് ആ ബഹുമതിയെ പരിഹസിക്കുന്നതിനു തുല്യമാണ്.

രാജ്യത്തെ മണ്‍മറഞ്ഞുപോയ നിരവധി  മഹാന്‍മാര്‍ക്കു മരണാനന്തരം ഭാരത രത്‌ന നല്‍കി ബഹുമാനിച്ചിട്ടുണ്ട്. അത് അങ്ങേയറ്റം സ്വീകാര്യമാണ്. എന്നാല്‍ പുതിയ തലമുറയില്‍പ്പെട്ട സിനിമാ താരങ്ങളും ക്രിക്കറ്റ് കളിക്കാരും സമൂഹത്തിനോട് പ്രതിബദ്ധത പുലര്‍ത്തുന്നവരല്ല. ഭാരതരത്‌നയ്ക്ക് അര്‍ഹരായ പലര്‍ക്കും അതു നല്‍കാതെ ഇത്തരക്കാര്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാവില്ല.

ഉറുദു കവി മിര്‍സാ ഗാലിബ്, നവോഥാന നായകനായ ശരത്ചന്ദ്ര ചതോപാധ്യായ് എന്നിവര്‍ക്കു ഭാരതരത്‌ന ബഹുമതി നല്‍കണമെന്നു ജസ്റ്റീസ് കട്ജു നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചില ഭാഗങ്ങളില്‍ നിന്നു ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രസ്താവനയിറക്കിയത്.

Malayalam News

Kerala News In English