ദന്തേവാഡ: ചത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ വ്യോമസേനയുടെ ഹെലിക്കോപ്റ്ററിനു നേരെ നക്‌സല്‍ ആക്രമണം. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന അഞ്ചു സൈനികരും പൈലറ്റും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

പോലീസ്- സിആര്‍പിഎഫ് ദൗത്യസേനാംഗങ്ങള്‍ക്കു സഹായത്തിനായി അയച്ച ഹെലിക്കോപ്റ്ററിനു നേരെയാണ് നക്‌സലുകള്‍ വെടിവയ്പ്പു നടത്തിയത്.  ദന്തേവാഡ മേഖലയില്‍ നക്‌സലുകള്‍ക്കു നേരെ കഴിഞ്ഞ ആഴ്ച മുതല്‍ തന്നെ കനത്ത ആക്രമണം തുടങ്ങിയിട്ടുണ്ട്. നക്‌സല്‍ ആക്രമണത്തെ നേരിടാന്‍ പോലീസ്,സിആര്‍പിഎഫ് സേനയുടെ സഹായത്തിനു വേണ്ടിയാണ് വ്യോമസേനയുടെ എംഐ-17 ഹെലിക്കോപ്റ്റര്‍ അയച്ചത്.

ദന്തേവാഡയില്‍ നടത്തിയ ആക്രമണത്തിനിടെ ഒന്‍പതു നക്‌സലുകളെ പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ കയ്യില്‍ നിന്നും വന്‍ ആയുധശേഖരമാണ് പിടിച്ചെടുത്തത്.
ആക്രമണത്തിനു ഇരയായെങ്കിലും ഹെലിക്കോപ്റ്റര്‍ സുരക്ഷിതമായി ജഗ്ദല്‍പൂരില്‍ ഇറങ്ങിയതായി വ്യോമസേന വ്യക്തമാക്കി.

Malayalam News

Kerala News In English