കാസര്‍കോട്:   സിപിഐ എം കാസര്‍കോട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കാസര്‍കോട് പ്രതിനിധി സമ്മേളനം കാലിക്കടവില്‍ സി കൃഷ്ണന്‍നായര്‍ നഗറില്‍ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പി.അമ്പാടി പതാക ഉയര്‍ത്തി.

പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം എം കെ പന്ഥെ നഗറില്‍ കേന്ദ്രകമ്മിറ്റിയംഗം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു തുടക്കംകുറിച്ച് ഇന്നലെ  വൈകിട്ട് പൊതുസമ്മേളന നഗരിയായ ജ്യോതിബസു നഗറില്‍ ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ പതാക ഉയര്‍ത്തി.

Subscribe Us:

വിഭാഗീയ പ്രശ്‌നങ്ങള്‍ അലട്ടുന്ന കാസര്‍കോട്ട് ജില്ലാ സമ്മേളനത്തിനു കൊടി ഉയരുന്നതോടെ അവിടെ ഏറ്റുമുട്ടലിലേക്കു കാര്യങ്ങള്‍ നീങ്ങുമോ എന്ന ശങ്ക നേതൃത്വത്തിനുണ്ട്.   ജില്ലയില്‍  പ്രാദേശിക വിഭാഗീയത ശക്തമായി നിലനില്‍ക്കുന്നു എന്നാണു സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.  കാസര്‍കോട്ട് കെ.പി. സതീഷ് ചന്ദ്രന്‍ തന്നെ സെക്രട്ടറിയായി തുടരാനാണു സാധ്യതയെങ്കിലും സമ്മേളനം സുഗമമായിരിക്കുമെന്ന് ഇതുവരെയുള്ള സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നില്ല.

‘മൂന്ന് ഊഴം എന്ന വ്യവസ്ഥ ജില്ലാ സെക്രട്ടറിമാര്‍ക്കു ബാധകമാക്കിത്തുടങ്ങാന്‍ സിപിഎം തയാറാകുമോ എന്ന ചോദ്യം ഇന്ന് ആരംഭിക്കുന്ന പത്തനംതിട്ട ജില്ലാ സമ്മേളനത്തെ ശ്രദ്ധേയമാക്കും.  ലോക്കല്‍ മുതല്‍ എല്ലാ തലങ്ങളിലുമുള്ള സെക്രട്ടറിമാര്‍ക്കു ‘മൂന്ന് ഊഴം മതിയെന്ന കേന്ദ്ര കമ്മിറ്റി നിര്‍ദേശം പാര്‍ട്ടി കോണ്‍ഗ്രസിലേ തീരുമാനമാകൂവെങ്കിലും ആ സന്ദേശം പാര്‍ട്ടിയിലെത്തി ക്കഴിഞ്ഞിരിക്കുന്നു. അത് ഏരിയാ സമ്മേളനങ്ങളില്‍ കഴിയുന്നതും നടപ്പാക്കാന്‍ ചില ജില്ലാ സെക്രട്ടേറിയറ്റുകള്‍ തീരുമാനിച്ചിട്ടുണ്ട്.

Malayalam News

Kerala News In English