കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ ബാലികയ്ക്ക് കൃത്യസമയത്ത് ചികിത്സ നല്‍കാത്തതിനാല്‍ കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു.  അപകടത്തില്‍ കാലിന് പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടിയന്തിരമായി നടത്തേണ്ട മൈക്രോവാസ്‌കുലര്‍ സര്‍ജറിയ്ക്ക് വിധേയമാക്കാതിരുന്നതാണ് കാല്‍ മുറിച്ചുമാറ്റാന്‍ ഇടയായത്.

കൊല്ലം ചെനയിലെ അരീക്കാടന്‍ റഷീദിന്റെ മകള്‍ റഷയ്ക്കാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം വലതുകാല്‍ നഷ്ടമായത്. ഈ മാസം 15 ന് പെരുവള്ളൂരിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വലതുകാലിന്റെ പരിക്ക് ഡോക്ടര്‍മാര്‍ ഗൗരവമായെടുത്തില്ല.

Subscribe Us:

എന്നാല്‍ പിറ്റേ ദിവസം കുട്ടിയുടെ കാലിന്റെ പരിക്ക് ഗുരുതരമാണെന്നും കാലിലെ ചെറിയ രക്തക്കുഴലുകളില്‍ നടത്തുന്ന മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയ ചെയ്യണമെന്നും അതിനുള്ള സൗകര്യം മെഡിക്കല്‍ കോളേജില്‍ ഇല്ലെന്നും പറഞ്ഞ് ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് ഈ ശസ്ത്രക്രിയ, പരിക്കേറ്റ് ആറുമണിക്കൂറിനുള്ളില്‍ ചെയ്യേണ്ടതാണെന്നും കാല്‍ നിര്‍ജീവമായതിനാല്‍ മുറിച്ചുമാറ്റുകയല്ലാതെ മാര്‍ഗമില്ലെന്നും അറിയിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥമൂലമാണ് കുട്ടിക്ക് കാല്‍ നഷ്ടപ്പെട്ടതെന്നാരോപിച്ച് ബന്ധുക്കള്‍ ജില്ലാകളക്ടര്‍ക്കും ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്നും പറഞ്ഞു.

Malayalam News

Kerala News In English