കോഴിക്കോട്: ടി.പി രാമകൃഷ്ണനെ സി.പി.ഐ.എം കോഴിക്കോട് ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഏഴ് അംഗങ്ങളെയാണ് കോഴിക്കോട് ജില്ലാകമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുത്തത്.
അഡ്വക്കറ്റ് പി.കെ മുഹമ്മദ് റിയാസ്, കെ.ടി. കുഞ്ഞിക്കണ്ണന്‍,ആര്‍.കെ ശ്രീധരന്‍,എ.കെ രമേശന്‍, പി.സതീദേവി,ടി.ശങ്കരന്‍ മാസ്റ്റര്‍, കെ.കെ ദിനേശന്‍ എന്നിവരെയാണ് കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുത്തത്.
ടി.ദേവി,എം.വാസു ,ഇ.വി കൃഷണന്‍, എ.കെ കണ്ണന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. 36 സംസ്ഥാന പ്രതിനിധികളെയും ജില്ലാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു .

Malayalam News

Subscribe Us:

Kerala News In English