തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ബാങ്ക് വായ്പ മെറിറ്റില്‍ പ്രവേശം ലഭിച്ച കുട്ടികള്‍ക്ക് മാത്രം നല്‍കാനാണ് തീരുമാനം. ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ തയാറാക്കിയ മാതൃകാ വിദ്യാഭ്യാസ വായ്പാപദ്ധതിയിലാണ് ഈ മാറ്റം.

വായ്പയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് പുതിയ  പദ്ധതി തയാറാക്കുന്നത്. ഒരു കുട്ടിക്ക് വായ്പ നല്‍കണമെങ്കില്‍ കുട്ടിക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുണ്ടോയെന്നും വരുമാന സാധ്യതയെത്രയെന്നും നോക്കും. 7.5 ലക്ഷം രൂപ വരെ വായ്പ എടുത്തവര്‍ക്ക് തിരിച്ചടയ്ക്കല്‍ കാലാവധിയായി പത്തുവര്‍ഷം വരെ അനുവദിക്കും. 7.5 ലക്ഷത്തിന് മുകളില്‍ വായ്പ എടുത്തവര്‍ക്ക് 15 വര്‍ഷവും തിരിച്ചടയ്ക്കല്‍ കാലാവധിയായി നല്‍കും

Subscribe Us:

പി.ജി പോലെയുള്ള കോഴ്‌സുകള്‍ക്ക് മാത്രമേ വിദേശത്തേക്ക് വായ്പ നല്‍കൂ. ഇന്ത്യയില്‍ പത്ത് ലക്ഷം വരെയും വിദേശപഠനത്തിന് 20 ലക്ഷം വരെയും വായ്പ നല്‍കും.  മാനേജ്‌മെന്റ് ക്വോട്ടയിലുള്ളവര്‍ക്ക് ബാങ്കുകളുടെ നിബന്ധനകള്‍ പ്രകാരമേ വായ്പ നല്‍കുള്ളൂ. പ്ലസ്ടു പാസായവര്‍ക്ക് മാത്രമേ വായ്പ നല്‍കൂ. അതില്‍ താഴെ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍സാധ്യതയുള്ള അംഗീകാരമുള്ള നല്ല കോഴ്‌സുകള്‍ക്ക് വായ്പ നല്‍കുന്ന കാര്യം അതാത് ബാങ്കുകള്‍ക്ക് തീരുമാനിക്കാം. ഇതിന് പലിശയിളവ് ലഭിക്കില്ല.

Malayalam News

Kerala News In English