ന്യൂദല്‍ഹി : ലോക്പാല്‍ വിഷയവുമായി ബന്ധപ്പെട്ട്  പൊതുസംവാദത്തിന് തയ്യാറാവാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അണ്ണാഹസാരെ വെല്ലുവിളിച്ചു. സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ല് മെച്ചപ്പെട്ടതാണെന്ന്  സോണിയാ ഗാന്ധി കരുതുന്നുവെങ്കില്‍ ഒരു പൊതു സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു

സര്‍ക്കാറിന്റെ ലോക്പാല്‍ ബില്ല് ശക്തമാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ സോണിയ അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കണം. സി.ബി.ഐ.യെ ലോക്പാല്‍ പരിധിയില്‍ നിന്നൊഴിവാക്കിയതു ജനവഞ്ചനയാണെന്നും അണ്ണാഹസാരെ പറഞ്ഞു.

Subscribe Us:

സി.ബി.ഐയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവന്നില്ലെങ്കില്‍ ബില്ല് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ദുര്‍ബലമായ ലോക്പാല്‍ ബില്ലിനെതിരെ സോണിയാ ഗാന്ധിയുടെ വസതിക്ക് മുമ്പില്‍ സമരം നടത്തുമെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കി.

പുതുക്കിയ ലോക്പാല്‍ ബില്‍ ഇന്നു ലോക്‌സഭയിലെത്തുമ്പോള്‍ രാഷ്ട്രീയസമൂഹവും പൗരസമൂഹവും തമ്മിലും സര്‍ക്കാരും പ്രതിപക്ഷവും തമ്മിലും ഏറ്റുമുട്ടലിനാണ് വഴി തെളിയുന്നത്.

Malayalam news

Kerala News In English