ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 34 ബ്ലോക്കുകളില്‍ ചോര്‍ച്ചയുള്ളതായി നിയമസഭാ പെറ്റീഷ്യന്‍സ് കമ്മറ്റി കണ്ടെത്തി. തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിലുള്ള കമ്മറ്റി അണക്കെട്ട് സന്ദര്‍ശിച്ച ശേഷം അറിയിച്ചതാണ് ഇക്കാര്യം. ഉന്നതാധികാര സമതി അണക്കെട്ടില്‍ ശരിയായവിധം പരിശോധന നടത്തിയ കാര്യം സംശയമാണെന്നും അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.

അണക്കെട്ടിന് അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ടുന്ന സുരക്ഷാ നടപടികളെ കുറിച്ചു സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി ചിന്തിക്കണമെന്ന് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.

Subscribe Us:

രാവിലെ ഒന്‍പതിനു പീരുമേടിലെത്തി ഗസ്റ്റ് ഹൗസില്‍ ജലവിഭവ വകുപ്പിലെയും മറ്റ് വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരില്‍ നിന്ന് കമ്മിറ്റി വിവരങ്ങള്‍ ശേഖരിച്ചു. ഇതിനുശേഷമാണ് സംഘം മുല്ലപ്പെരിയാറില്‍ എത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാലാം തവണയാണ് നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നത്.
ജലവിഭവ സെക്രട്ടറി, ഭൗമശാസ്ത്ര പഠന കേന്ദ്രം ഡയറക്ടര്‍, ഡാം സുരക്ഷാ അതോറിറ്റി അംഗം, ചീഫ് എഞ്ചിനിയര്‍ പ്രോജക്ട്‌സ്, മൈനിങ്ങ് ആന്‍ഡ് ജിയോളജി വിഭാഗം മേധാവി എന്നിവര്‍ നിയമസഭാ പെറ്റീഷ്യന്‍സ് കമ്മറ്റിയെ അനുഗമിച്ചു.

Malayalam News
Kerala News in English