ബെയ്‌റൂട്ട്:  സിറിയയിലെ ദേറാ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ എതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി സൈനികരാണ് ഏറ്റുമുട്ടലില്‍ മരിച്ചിട്ടുള്ളത്. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുപ്രകാരം 8 മാസത്തിനിടെ 5000ത്തിലേറെ പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.  പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെ നാളുകളായി ഇവിടെ പ്രക്ഷോഭം നടക്കുകയാണ്.

സിറിയയിലെ സൈനിക ആക്രമണത്തെ തുടര്‍ന്ന് അവിടെ കഴിയുന്ന സ്വന്തം പൗരന്‍മാര്‍ സിറിയ വിട്ടു പോരണമെന്നു കാനഡ ആവശ്യപ്പെട്ടു. സിറിയന്‍ സെന്യത്തില്‍ നിന്നു കൂറുമാറിയവരും സൈനികരും തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇതില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍  അറബ് ലീഗുമായി ഉണ്ടാക്കിയ ധാരണകള്‍ തെറ്റിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ക്കുനേരെ സിറിയന്‍ സൈന്യം കനത്ത ആക്രമണം തുടരുകയാണ്.

Malayalam News

Kerala News In English