സിഡ്‌നി: ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഉസ്മാന്‍ ഖവാജയെയും ഫില്‍ ഹ്യൂസിനെയും ആദ്യ ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹ്യൂസും ഖവാജയും ഫോമിലല്ലാത്തതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. പരിശീലന മത്സരത്തില്‍ ചെയര്‍മാന്‍സ് ഇലവനു വേണ്ടി ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ എഡ് കവാനെ ടീമില്‍ ഉള്‍പ്പെടുത്തി.

പരിക്കേറ്റ ഷെയ്ന്‍ വാട്‌സനെയും റിയാന്‍ ഹാരിസിനെയും  ആസ്‌ട്രേലിയയുടെ 13 അംഗ ടീമില്‍ നിന്നും ഒഴിവാക്കി. ഡേവിഡ് വാര്‍ണറും മൈക്കിള്‍ ഹസിയും ടീമിലുണ്ട്. മൈക്കിള്‍ ക്ലാര്‍ക്ക് ക്യാപ്റ്റനായി തുടരും. വാര്‍ണര്‍ക്കൊപ്പം എഡ് കവാനോ ഷോണ്‍ മാര്‍ഷോ ആയിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. . നഥാന്‍ ലിയോണാണ് ടീമിലെ ഏക സ്പിന്നര്‍.
ഓസ്‌ട്രേലിയയ്‌ക്കെതിരെ  ടെസ്റ്റിനു മുന്നോടിയായി നടന്ന സന്നാഹ മത്സരം സമനിലയിലാണ് അവസാനിച്ചത്.

Malayalam News

Kerala News In English