രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് നിര്‍മിക്കുന്ന ചിത്രമാണ് മിറര്‍. കേരളത്തിലെ ഒരു പ്രധാന നഗരത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണു മിററിന്റെ കഥ രചിച്ചിരിക്കുന്നത്.

Ads By Google

പരസ്യചിത്ര രംഗത്ത് പരിചയസമ്പന്നനും വി. കെ. പ്രകാശിന്റെയും രാജസേനന്റെയും അസോസിയേറ്റുമായിരുന്ന രാഗേഷ് ഗോപനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിനു ഏബ്രഹാം സംഭാഷണം എഴുതുന്നു.

സുഹൃത്തുക്കളായ അഞ്ചു പെണ്‍കുട്ടികള്‍ സമകാലിക നാഗരിക ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന നിര്‍ണായകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ശ്വേതാമേനോന്‍, മേഘ്‌നാരാജ്, ഭാമ, അപര്‍ണാനായര്‍, ഗൗതമിനായര്‍ എന്നിവരാണ് അഞ്ച് നായികമാര്‍.

ഐടി, ബാങ്കിങ്, ടിവി ചാനല്‍, കോളജ് പഠനം, വീട്ടമ്മ എന്നിങ്ങനെ അഞ്ചു വ്യത്യസ്ത മേഖലകളിലുള്ളവരാണ് ഈ അഞ്ചു കഥാപാത്രങ്ങളും. ഇവര്‍ക്കൊപ്പം ചിത്രത്തില്‍ വരുന്ന ഒരു ചെറുപ്പക്കാരന്റെ വേഷം പുതുനിര നായകന്മാരിലൊരാള്‍ കൈകാര്യം ചെയ്യുന്നു.

അഞ്ജാതെ’, ‘പേശുംതടി’ എന്നിവയില്‍ ക്യാമറ കൈകാര്യം ചെയ്ത മഹേഷ് മുത്തുസ്വാമിയാണ് ഛായാഗ്രഹണം. സംഗീതം ഗോപിസുന്ദര്‍, എഡിറ്റിങ് ഡോണ്‍ മാക്‌സ്.