പ്രമേയത്തിന്റെ വ്യത്യസ്തതയാല്‍ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രം ഫോര്‍ ഫ്രണ്ടസ് തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. അന്‍പുള്ള കമല്‍ എന്ന പേരിലാണ് തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മീരാ ജാസ്മിന്‍ എന്നിവര്‍ അഭിനയിച്ച ഫോര്‍ ഫ്രണ്ട്‌സില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രം പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കാന്‍ കാരണവും ഈ അതിഥി താരത്തിന്റെ സാന്നിധ്യമായിരുന്നു.

ബോക്‌സ്ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാതിരുന്ന ഈ സജി സുരേന്ദ്രന്‍ ചിത്രം തമിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന്റെ ഏക അടിസ്ഥാനം ചിത്രത്തില്‍ കമല്‍ഹാസന്‍ ഒരു വേഷം ചെയ്തു എന്നുള്ളതാണ്.