എഡിറ്റര്‍
എഡിറ്റര്‍
ലക്ഷ്മിറായിയും നദിയാ മൊയ്തുവും ഒന്നിക്കുന്ന ആസ്‌ക്ക്
എഡിറ്റര്‍
Saturday 12th January 2013 11:01am

എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനില്‍ എ.വി.അനൂപ് നിര്‍മ്മിച്ച് നവാഗതനായ രാജേഷ്.കെ.എബ്രഹാം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആസ്‌ക്ക്.

Ads By Google

കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഫാമിലി എന്റര്‍ടൈനറാക്കി അവതരിപ്പിക്കുകയാണ് ഈ സിനിമയില്‍. ആറു സുന്ദരികളുടെ കഥ പറയുന്ന ഈ ചിത്രം മാറുന്ന സ്ത്രീജീവിതത്തിന്റെ കഥയാണ് പറയുന്നത്.

കാഡ്ബറീസ് ഡയറി മില്‍ക്ക് പരസ്യങ്ങളിലൂടെ ശ്രദ്ധേയയായ മുംബൈമോഡല്‍ ഉമംഗ് ജയിന്‍ ഈ ചിത്രത്തില്‍ ടെന്നീസ് താരമായി വേഷമിടുന്നു. ലക്ഷ്മിറായ്, നദിയമൊയ്തു, ലെന, ഷംനാ കാസിം, സറീനാവഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

നരേനും പ്രതാപ് പോത്തനുമാണ് നായകന്മാര്‍. ദീപക് ദേവ് സംഗീതവും ഫൈസല്‍ ഹക്ക് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സെവന്‍ ആര്‍ട്‌സ് മോഹന്‍. ജനുവരി ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

Advertisement