പുന;രാഖ്യാനം/സി ലതീഷ്‌കുമാര്‍

മണന് ആയിരം കുഞ്ഞാടുകളുണ്ടായിരുന്നു. എല്ലാപ്രഭാതത്തിലും ഈ കുഞ്ഞാടുകളെ അവന്‍ തൊട്ടടുത്ത പുല്‍പ്പരപ്പില്‍ മേയാന്‍വിടും. ഒരിക്കല്‍ കൂടാരത്തില്‍ നിന്നും പുറത്തുപോകുന്ന കുഞ്ഞാടുകളെ രമണന്‍ ഏറെ നേരം നോക്കി നിന്നു. അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി, കൂടാരത്തിന് ചുറ്റുമുള്ള വേലികടന്നു കുഞ്ഞാടുകള്‍ വളരെ പ്രയാസപ്പെട്ടാണ് പുറത്ത് പോകുന്നത്.

Subscribe Us:

രമണന്‍ ചിന്തിച്ചു; എന്താണ് പോംവഴി?. ഒടുവില്‍ ഒരു വഴി കണ്ടു. വേലിയില്‍ നിന്നു ഒന്നു രണ്ടു കമ്പുകള്‍ മാറ്റിയാല്‍ ചാടിക്കടക്കാതെ അവയ്ക്ക് അനായാസം പുറത്തു പോകാം. രമണന്‍ സമയം കളയാതെ വേലിയ്ക്ക് മുകളിലെ ഒന്നു രണ്ടു കമ്പുകള്‍ എടുത്തു മാറ്റി. പക്ഷെ തങ്ങളുടെ യജമാനന്‍ എടുത്തു മാറ്റിയ കമ്പുകള്‍ കുഞ്ഞാടുകള്‍ കണ്ടില്ല. അവര്‍ പോയ വഴിയേ കമ്പുകളുണ്ടെന്നു സങ്കല്‍പ്പിച്ചു ചാടിക്കടന്നു തന്നെ പോയിക്കൊണ്ടിരുന്നു.