ബാഗ്ദാദ്: ഇറാഖ് വൈസ് പ്രസിഡന്റ് താരിഖ് അല്‍ ഹാഷിമിക്കെതിരെ സുപ്രീം ജുഡീഷ്യല്‍ കൌണ്‍സില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തീവ്രവാദ വിരുദ്ധ നിയമം അനുസരിച്ചാണ് വാറന്റ് പുറപ്പെടുവിച്ചതെന്ന് പ്രതിരോധമന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ അദല്‍ ദഹാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈസ് പ്രസിഡന്റിന്റെ രണ്ട് അംഗരക്ഷകരടക്കം മൂന്ന് പേരെ  ഭീകരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അറസ്റ്റ്‌ചെയ്തിരുന്നു. അതിനു പിന്നാലെയാണ് താരിഖ് അല്‍ ഹാഷിമിനെതിരെയും വാറന്റ് പുറപ്പെടുവിച്ചത്. തീവ്രവാദക്കുറ്റം ആരോപിച്ച് അറസ്റ്റുചെയ്ത ഒരു യൂവാവ് ഹാഷ്മിക്കും ഭീകരപ്രവര്‍ത്തനത്തില്‍ പങ്കുണ്ടെന്നു മൊഴിനല്‍കിയിരുന്നു.

തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഹാഷ്മിക്കും പങ്കുണ്ടെന്ന മൊഴി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. അറസ്റ്റ് വാറണ്ടിനു പുറമേ താരിഖ് അല്‍ ഹാഷിമിനെതിരെ  വിദേശയാത്രയില്‍ നിന്നു വിലക്കിക്കൊണ്ട് ജുഡീഷ്യല്‍ കൌണ്‍സില്‍ ഇന്നലെ  ഉത്തരവിട്ടിരുന്നു.

Malayalam News

Kerala News In English