ജപ്പാന്‍ : ലോകക്ലബ് വേള്‍ഡ് കപ്പ് സെമിയില്‍ സ്‌ട്രൈക്കര്‍ ഡാവിഡ് വില്ലയ്ക്ക് പരിക്കേറ്റത് ബാര്‍സിലോണയ്ക്കും സ്‌പെയിനും തിരിച്ചടിയാവുന്നു. അല്‍സാദ ഖത്തറിനെതിരെ നടന്ന മത്സരത്തിനിടെ ഡാവിഡിന്റെ ഇടതു കാലിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഡാവിഡ് വില്ലയെ യോക്കോഹോമ റോസ ആശുപത്രിയിലേക്ക മാറ്റി .

കാലിന് ഓപ്പറേഷന്‍ നടത്തി പരിക്ക് ഭേദമായാല്‍ മാത്രമേ ടീമില്‍ തിരിച്ചെത്തുകയുള്ളൂ എന്ന ്ബാര്‍സിലോണ കോച്ച്് പെപ് ഗാര്‍ഡിയോള പറഞ്ഞു.  വലന്‍സിയയില്‍നിന്നും ബാര്‍സിലോണ ടീമില്‍ എത്തിയതിനുശേഷം ആദ്യമായാണ് ഡാവിഡ് വില്ല പരുക്കിന്റെ പിടിയിലായത്. 81 മത്സരങ്ങളില്‍ നിന്നായി 50 ഗോള്‍ കുറിച്ച ദേശീയടീമിലെ എക്കാലത്തെയും ടോപ്പ് സ്‌കോററാണ് വില്ല.

നിലവില്‍ ബാര്‍സ ചാംമ്പ്യന്‍മാരായ സ്പാനിഷ് ലാലിഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്നിവയിലും ഡാവിഡിന് കളിക്കാനാകില്ല. ഇത് ടീമിന് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. പരിക്കിന്റെ പിടിയിലായതിനാല്‍ തന്നെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലും വില്ലയ്ക്ക് കളിക്കാനാകില്ല.

അടുത്ത വര്‍ഷം പോളണ്ടില്‍ നടക്കുന്ന യൂറോകപ്പില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന സ്‌പെയിന്‍ ദേശീയ ടീമിനും വില്ലയുടെ പരിക്ക് തിരിച്ചടിയായിട്ടുണ്ട്.

Malayalam News

Kerala News IN English