അടുത്തമാസം ഗോവയില്‍ നടക്കുന്ന ദേശീയചലച്ചിത്രോത്സവ വേദിക്ക് പുറത്ത് മറ്റൊരു ചലച്ചിത്ര പ്രദര്‍ശനം കൂടി നടത്താനുള്ള ഒരുക്കത്തിലാണ് ചില മലയാള സംവിധായകര്‍. പനോരമയിലേക്കുള്ള മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്തതിലുള്ള പ്രതിഷേധമാണ് തീരുമാനത്തിനു പിന്നില്‍. പനോരമയിലേക്ക് സിനിമകള്‍ തിരഞ്ഞെടുത്തോടൊപ്പം തന്നെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

‘മലയാളമണ്ണിന്റെ സാസ്‌കാരിക പാരമ്പര്യം ഐ.എഫ്.എഫ്.ഐയുടെ കാണികള്‍ക്ക് കാട്ടിക്കൊടുക്കാനാണ് ചലച്ചിത്രപ്രദര്‍ശനം നടത്തുന്നതെന്നാണ്’ എം.ജി ശശി പറയുന്നത്.ജാനകിയുടെ സംവിധായകനാണ് ശശി.
‘മകരമഞ്ഞ്, ഇലക്ട്ര, ആത്മകഥ എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത് കുറച്ചെങ്കിലും ന്യായീകരിക്കാം എന്നാല്‍ മറ്റുള്ളവയുടെ കാര്യം അങ്ങനെയല്ല.’ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സൈറയുടെ സംവിധായകനായ ഡോ. ബിജു കുറ്റപ്പെടുത്തുന്നു

Subscribe Us:

രജ്ഞിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയും ഗോവയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ബിജു പറഞ്ഞു.