Categories

‘വെനീസിലെ വ്യാപാരി’ നീട്ടി


ഷാഫി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വെനീസിലെ വ്യാപാരിയുടെ റിലീസിംഗ് നീട്ടി. നവംബര്‍ നാലിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അടുത്തിടെയുള്ള മമ്മൂട്ടി ചിത്രങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വെനീസിലെ വ്യാപാരി 100% പെര്‍ഫെക്ഷനോടെ പുറത്തിറക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ സമയമെടുത്ത് ചെയ്ത് ഭംഗിയാക്കിയതിന് ശേഷം മാത്രം തിയേറ്ററിലെത്തിച്ചാല്‍ മതി എന്നാണ് മമ്മൂട്ടി ആവശ്യപ്പെട്ടു. മമ്മൂട്ടിയുടെ ആവശ്യം പരിഗണിച്ച് റിലീസിംഗ് നീട്ടുകയായിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞ് നവംബര്‍ 11ന് റിലീസ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്നറിയുന്നു. 11/11/11 എന്ന മാജിക് ഡേറ്റില്‍ ചിത്രം റിലീസ് ചെയ്യുന്നത് ശുഭകരമായിരിക്കും എന്നാണ് മമ്മൂട്ടിയും ഷാഫിയും വിശ്വസിക്കുന്നത്.

1980 ഓര്‍മകളുടെ പഴമയില്‍ തെളിയുന്ന നാടിന്റെ സുന്ദരദൃശ്യങ്ങളില്‍, ആലപ്പുഴ നഗരത്തിനും ചുറ്റുമുള്ള ഗ്രാമപ്രദേശത്തിനും ഒരു പ്രത്യേക ചരിത്ര മുഹൂര്‍ത്തങ്ങളാണ് ജന ജീവിതങ്ങള്‍ സമ്മാനിച്ചത്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന ആലപ്പുഴ. കച്ചവടകേന്ദ്രമായിരുന്ന ആ നഗരത്തിന് കയര്‍ വ്യവസായം സൃഷ്ടിച്ച അഭിവൃദ്ധി നാടിന്റെ ഐശ്വര്യമായി മാറി.

അന്ന് ആ വിജയത്തിന്റെ മുന്നില്‍ പവിത്രനും ഉണ്ടായിരുന്നു. പവിത്രന്‍ കയര്‍ വ്യാപാരിയായിരുന്നു. കച്ചവടത്തിലൂടെ ജീവിത വിജയം നേടുമ്പോള്‍, അയാളുടെ സ്വപ്ന ങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ചിറക് വിരിയുകയാണ്. കച്ചവടത്തിലെ തന്ത്രങ്ങള്‍ ജീവിതത്തിന് നല്‍കിയ പാഠങ്ങള്‍ വലുതായിരുന്നു. പവിത്രന്റെ ജീവിതത്തിലൂടെ എത്രയോ പേര്‍ കടന്നുവരികയും പോകുകയും ചെയ്തു. അവരില്‍ ലക്ഷ്മിയും അമ്മുവും ഉണ്ടായിരുന്നു. അവരുടെ അടുപ്പം സൃഷ്ടിച്ച സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുകയാണ് വെനീസിലെ വ്യാപാരി എന്ന ചിത്രത്തിലൂടെ ഷാഫി. മമ്മൂട്ടിയാണ് പവിത്രനാകുന്നത്. അമ്മുവായി കാവ്യാ മാധവനും ലക്ഷ്മി യായി പുനം ബജ്‌വയും അഭിനയിക്കുന്നു.

എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. അന്ന് പവിത്രന്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളായിരുന്നു. ജീവിതത്തിന്റെ വഴിത്തിരിവുകള്‍ക്കിടയില്‍ പവിത്രന്‍ ആലപ്പുഴയിലെ കയര്‍ വ്യാപാരിയായി മാറുകയായിരുന്നു. നാടിന്റെ ചരിത്രത്തോടൊപ്പം പവിത്രന്റെ ജീവിതവും കലര്‍ന്നു. പവിത്രന്റെ ജീവിതത്തിലൂടെ ചരിത്രത്തിന്റെ കഥയും പറയുകയാണ്.

ആ കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചകളിലൂടെയാണ് പവിത്രന്റെ ജീവിതവും പുരോഗ മിക്കുന്നത്. മമ്മൂട്ടിയുടെ പവിത്രന്‍ എറേ ശ്രദ്ധേയമായ കഥാപാത്രമാണ്. എണ്‍പതുകളിലെ പൊലീസുകാരന്റെ വേഷത്തിലാണ് ആദ്യ ദിവസങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചത്. കൂര്‍ത്ത തൊപ്പിയും ടൗസറുമണിഞ്ഞ പൊലീസു വേഷത്തില്‍ മമ്മൂട്ടി ഇത് ആദ്യം.

ഷാംദത്താണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ബിജി ബാലാണ്. കല ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം എസ് ബി സതീശന്‍, സ്റ്റില്‍സ് സാസ്ഹംസ, പരസ്യകല കോളിന്‍സ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ സി രവി, അസോസി യേറ്റ് ഡയറക്ടര്‍ അജയ് വാസുദേവ്, റിയാസ് കെ എം, സംവിധാന സഹായികള്‍ അനില്‍ തൃക്കാക്കര, വിജയന്‍, രതീഷ്, പ്രൊഡക് ഷന്‍ മാനേജര്‍ ബിനു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സതീഷ് കാവില്‍കോട്ട, രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മനോജ് മാധവന്‍

malayalam news

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.