മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണ് ‘സെക്കന്റ് ഷോ’. നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരുകൂട്ടം പുതുമുഖങ്ങളാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. എന്തു ജോലിയും ചെയ്യാന്‍ തയാറുള്ള ലാലു എന്ന നാടന്‍ യുവാവായാണ് ദുല്‍ഖര്‍ എത്തുന്നത്.

ഗൌതമി നായരാണ് നായിക. സണ്ണി സുജിത്, മുരളി കൃഷ്ണ, ബിപിന്‍ പെരുമ്പിലിക്കുന്നേല്‍, അനില്‍ ആന്റോ,അനീഷ് പിലാത്തോട്ടത്തില്‍, സുധേഷ് ബേറി, രോഹിണി തുടങ്ങിയവര്‍ക്കൊപ്പം ശ്രദ്ധേയ ഇരട്ടവേഷത്തില്‍ ബാബുരാജുമുണ്ട്. എ.ഒ.പി.എല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് നിര്‍മാണം.

വിനി വിശ്വലാലാണ് തിരക്കഥ. നിഖിലും അവിയല്‍ ബാന്റും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. ക്യാമറ: സുധീഷ് പപ്പു. എഡിറ്റിംഗ്: പ്രവീണ്‍ കെ.എല്‍, ശ്രീകാന്ത് എന്‍.ബി. സൌണ്ട് ഡിസൈന്‍: രംഗനാഥ് രവി.