തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തില്‍ ആനകളെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്ന് നടന്‍ ജയറാം. ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തെറ്റിദ്ധാരണമൂലമാണെന്നും ജയറാം പറഞ്ഞു.

ജയറാം നായകനാവുന്ന തിരുവമ്പാടി തമ്പാനെതിരെ ആനപ്രേമികള്‍ നിയമപരമായി തന്നെ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ ആനകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ പരാതി നല്‍കിയതോടെ ചിത്രത്തിന്റെ റിലീസ് തടയുകയും ചെയ്തിരുന്നു.

ആനകളെ നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്ന ബിഹാറിലെ സോനേപുര്‍ മേളയെ സിനിമയില്‍ പോസറ്റീവായി ചിത്രീകരിയ്ക്കുന്നുവെന്നാണ് ആനപ്രേമികളുടെ പരാതി. അധികൃതരുടെ അനുവാദമില്ലാതെ ആനകളെ ചിത്രീകരണത്തിനായി ഉപയോഗിച്ചുവെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. മൃഗസംരക്ഷ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ചിത്രം സെന്‍സര്‍ ചെയ്യാന്‍ സാധിയ്ക്കൂ.

സിനിമ കാണാതെയാണ് ആനകളെ മോശമായി ചിത്രീകരിച്ചതെന്ന് ചിലര്‍ പരാതിപ്പെട്ടത്. വൈകാതെ തടസ്സങ്ങള്‍ മാറി തിരുവമ്പാടി തമ്പാന്‍ തിയറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.