Categories

ആന്റണിയും മമ്മൂട്ടിയും കൂടിക്കാഴ്ച നടത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രതിരോധമന്ത്രി എ.കെ ആന്റണിയും കൂടിക്കാഴ്ച നടത്തി. ദല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. ഷാജി കൈലാസിന്റെ ‘ ദി കിംഗ് ആന്റ് കമ്മീഷണര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു മമ്മൂട്ടി.

20 മിനിറ്റോളം മമ്മൂട്ടി ആന്റണിയുമായി ചര്‍ച്ച നടത്തി. ആന്റണിയുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് മമ്മൂട്ടി പ്രതികരിച്ചിട്ടില്ല.

അതേസമയം, മമ്മൂട്ടി മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ വിവാഹം ക്ഷണിക്കുന്നതിനായാണ് ആന്റണിയെ കണ്ടതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ദുല്‍ക്കറിന്റെ വിവാഹം ഡിസംബറിലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

ദല്‍ഹിയില്‍ കിംഗ് ആന്റ് കമ്മീഷണറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സുരേഷ്‌ഗോപിയും ജനാര്‍ദ്ദനനനുമാണ് ഈ ഷെഡ്യൂളില്‍ പങ്കെടുക്കുന്ന മറ്റ് പ്രധാന താരങ്ങള്‍. പാര്‍ലമെന്റും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ചിത്രീകരണം. ഒരു കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനാണ് തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സും ഭരത്ചന്ദ്രനും ഒരുമിച്ചിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.