തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മലയാള സിനിമാതാരങ്ങള്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ തയ്യാറെടുക്കുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ചെന്നൈയിലെത്തി നേരിട്ടുചെന്നു കാണാനാണു  തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താരസംഘടന പ്രാര്‍ത്ഥനാ യഞ്ജം നടത്തിയിരുന്നു

ജയലളിതയോടൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ഒരുമിച്ചഭിനയിച്ച സുകുമാരിയാണു ചര്‍ച്ചകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. ജയലളിതയുമായി  ഫോണില്‍ സംസാരിച്ചതിനു ശേഷം അനുകൂലമറുപടി ലഭിച്ചതിനെതുടര്‍ന്നാണ് താരങ്ങള്‍ ജയലളിതയെക്കാണാന്‍ തീരുമാനിച്ചത്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ഇടവേള ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം.
സുകുമാരിയോടൊപ്പം ചില മുതിര്‍ന്ന താരങ്ങളും ജയലളിതയുമായി സംസാരിക്കാന്‍ ചെന്നൈയില്‍ എത്തുമെന്നാണ് അറിഞ്ഞത്. ചെന്നൈയില്‍ താമസിക്കുന്ന ഒരു പ്രശസ്ത മലയാള നടനാണ് ഇതിന് ഇടനിലക്കാരനാവുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും താരസംഘടന ഇടപെട്ട് മുല്ലപ്പെരിയാര്‍പ്രശ്‌നത്തില്‍ പരിഹരിക്കുമോ   എന്ന് കണ്ടറിയാം

Subscribe Us: