എഡിറ്റര്‍
എഡിറ്റര്‍
പുതുമുഖങ്ങളിലൂടെ രാസലീല പുനര്‍ജനിക്കുന്നു
എഡിറ്റര്‍
Wednesday 13th June 2012 10:49am

രതിനിര്‍വേദം, ചട്ടക്കാരി എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ രാസലീലയും പുനര്‍ജനിക്കുന്നു. കമല്‍ഹാസനും ജയസുധയും കേന്ദ്രകഥാപാത്രങ്ങളായ രാസലീല പുതുമുഖങ്ങളെ അണിനിരത്തിയാണ് വീണ്ടുമൊരുക്കുന്നത്. എന്‍ ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത ചിത്രം റീമേക്ക് ചെയ്യുന്നത് നവാഗതനായ മജീദ് മാറഞ്ചേരിയാണ്.

1975ല്‍ പുറത്തിറങ്ങിയ രാസലീലയുടെ ഗാനങ്ങള്‍ ഒരുക്കിയത് വയലാര്‍ രാമവര്‍മ്മ, സലില്‍ ചൗധരി കൂട്ടുകെട്ടാണ്. ആദ്യപതിപ്പിലെ ഗാനങ്ങളെ അതുല്യമാക്കിയ പ്രതിഭകളുടെ മക്കളാണ് പുതിയ പതിപ്പിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്.

വയലാറിന്റെ മകന്‍ ശരത്ചന്ദ്രവര്‍മ്മയും സലില്‍ ചൗധരിയും മകന്‍ സഞ്ജയ് ചൗധരിയുമാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. മനക്കലേ തത്തേ എന്ന് തുടങ്ങുന്ന ആദ്യ പതിപ്പിലെ ഗാനം പുതിയ രാസലീലയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എസ്.ബി.എം എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് പുതിയ രാസലീല നിര്‍മ്മിക്കുന്നത്. സുശീല്‍കുമാറാണ് ക്യാമറ. ദര്‍ശന്‍ പ്രതിഷ്ട എന്നിവരാണ് പുതിയ രാസലീലയില്‍ നായികാനായകന്‍മാര്‍.  കലാശാല ബാബു, അനൂപ് ചന്ദ്രന്‍, ഉര്‍മ്മിളാ ഉണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ടാവും.

1975ല്‍ തമിഴില്‍ പുറത്തിറങ്ങിയ ഉണര്‍ച്ചികള്‍ എന്ന തമിഴ്‌സിനിമയുടെ മലയാളം റീമേക്കാണ് രാസലീല.

Advertisement