പാസഞ്ചറിന് ശേഷം മംമ്തയും ദിലീപും വീണ്ടും ഒന്നിക്കുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മൈ ബോസ് എന്ന ചിത്രത്തില്‍ ഒരു ഐ.ടി കമ്പനി ഉദ്യോഗസ്ഥനായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഇയാളുടെ ബോസായി മംമ്ത എത്തുന്നു. ഇവര്‍ക്കിടയിലെ രസകരമായ ബന്ധത്തിന്റെ കഥയാണ് ചിത്രം.

Subscribe Us:

ഡിറ്റക്ടീവ്, മമ്മി ആന്റ് മീ എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് വിജയന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ജോസഫിന്റേതു തന്നെയാണ് തിരക്കഥ. ഹാസ്യത്തിന് ഏറെ പ്രധാന്യം നല്‍കുന്ന ചിത്രമായിരിക്കും മൈ ബോസ്.

സായികുമാര്‍, ലെന, സലിംകുമാര്‍, സുരേഷ്‌കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മംമ്തയും ദിലീപും മുമ്പ് ഒന്നിച്ച പാസഞ്ചര്‍ എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

ജിത്തു ജോസഫിന്റെ ആദ്യ ചിത്രം ഡിക്ടറ്റീവ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അര്‍ച്ചന കവിയും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മി ആന്റ് മി മികച്ച വിജയം നേടിയിരുന്നു. അമ്മയും മകളും തമ്മിലുള്ള ബന്ധവും അതിലെ പ്രശ്‌നങ്ങളുമായിരുന്നു മമ്മി ആന്റ് മി പറഞ്ഞത്. ഒരു ഓാഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയും അവരുടെ കീഴില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരനും തമ്മിലുള്ള ഹൃദയബന്ധമാണ് മൈ ബോസില്‍ ജിത്തുജോസഫ് പറയുന്നത്.