ജയറാം, സൗത്ത് ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ജെ.ആര്‍. ആയി വേഷമിടുന്ന ചിത്രമാണ് കൊച്ചി ടു കോടമ്പാക്കം. സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ താരപരിവേഷങ്ങള്‍ ഉള്ള ജെ.ആര്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലെ താരരാജാവാണ്.

വേണു പ്രദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഒരു സൂപ്പര്‍താരത്തിന്റെ എല്ലാ സ്വഭാവഗുണങ്ങളുമുള്ള താരമാണ് ജെ.ആര്‍. അതെല്ലാം വളരെ വിശദമായിതന്നെ ചിത്രീകരിച്ചിട്ടുണ്ട്. അത് പ്രേക്ഷകരില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് സംവിധായകന്‍ പറയുന്നു.

കൊച്ചിക്കാരായ മിമിക്രി ട്രൂപ്പ് അംഗങ്ങള്‍ക്ക് സൂപ്പര്‍സ്റ്റാര്‍ ജെ.ആറിനോട് കടുത്ത ആരാധനയായിരുന്നു. ജെ. ആറിന്റെ ഡ്രൈവറുടെ വിവാഹത്തിന് മിമിക്രി ഷോ നടത്താന്‍ ഇവര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ അവര്‍ മതിമറന്ന് ആഹ്ലാദിച്ചു. അന്ന് ട്രൂപ്പിന്റെ നേതാവ് ഗുരുദാസ് (ശ്രീറാം) ജെ. ആറിനെ അനുകരിച്ച് മിമിക്രി കാണിച്ചു. അതുകണ്ട് ജെ.ആര്‍ പോലും പോട്ടിച്ചിരിച്ചുപോയി. ജെ.ആറിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഗുരുപ്രസാദ് ജെ.ആറിനെ അനുകരിച്ചത്. ജെ.ആര്‍ ഗുരുപ്രസാദിനെയും സംഘത്തെയും അഭിനന്ദിക്കുകയും പരിചയപ്പെടുകയും ചെയ്തു. കൂടാതെ ചെന്നൈയില്‍ വന്നാല്‍ സിനിമയില്‍ ചാന്‍സ് നല്‍കാമെന്നും പറഞ്ഞു.

അടുത്ത ദിവസം തന്നെ ഗുരുദാസും സുഹൃത്തുക്കളും ചെന്നൈയിലേക്ക് പോയി. അന്ന് എ.വി.എം സ്റ്റുഡിയോയിലേക്ക് വണ്ടി കയറി ജെ.ആറിനെ കണ്ടു. ജെ.ആര്‍ പരിചയം പോലും നടിച്ചില്ല.  അവരെ ആട്ടിപ്പായിക്കുകയും  ചെയ്തു. സിനിമാ രംഗത്തെ അവരുടെ ആദ്യത്തെ അനുഭവം കടുത്തതായി. പക്ഷേ തോറ്റു പിന്മാറാന്‍ അവര്‍ കൂട്ടാക്കിയില്ല. ചെന്നൈയില്‍ താമസിച്ച് അവര്‍ ശ്രമം തുടങ്ങി. ഇതിനിടെ ഒരു റിയാലിറ്റി ഷോയില്‍ ഗുരുപ്രസാദ്  പങ്കെടുത്തു. അതില്‍ ജഡ്ജിയായിരുന്ന ജെ.ആര്‍ ഗുരുപ്രസാദിനെ  മനപൂര്‍വ്വം തോല്‍പ്പിക്കുകയും ചെയ്തു. അതോടെ ഗുരുപ്രസാദിന് കൂടുതല്‍ വാശിയായി. ജെ.ആറിനെ  വെല്ലുന്ന ഒരു താരമായി മാറണമെന്ന വാശിയോടെ അവന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ഒരു സൂപ്പര്‍ നടന്റെ എല്ലാ തന്ത്രങ്ങളും പയറ്റുന്ന ജെ.ആര്‍ ആയി ജയറാം ഗംഭീരപ്രകടനമാണ് നടത്തിയത്.

വി.എസ് ഇന്റര്‍നാഷണല്‍ ഫിലിംസിനുവേണ്ടി വി.ജിന്‍സ് തോമസ്  കൊക്കാട്ട് എന്നിവര്‍ നിര്‍മിക്കുന്ന കൊച്ചി ടു കോടമ്പാക്കം ചിത്രീകരണം പൂര്‍ത്തിയായി.

Malayalam news

Kerala news in English