ശ്വേതാമേനോന്‍, ബിജുമേനോന്‍ എന്നിവര്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇത്രമാത്രം’ തിയേറ്ററുകളിലേക്ക്. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യും.

വയനാടിന്റെ ഭംഗിയും മനുഷ്യരുടെ സ്വഭാവസവിശേഷതകളുമെല്ലാം മനോഹരമായി ആവിഷ്‌കരിച്ച കല്‍പറ്റ നാരായണന്റെ നോവലാണ് അതേപേരില്‍ സിനിമയാകുന്നത്.

Ads By Google

സുമിത്രയെന്ന വീട്ടമ്മയുടെ ആകസ്മിക മരണത്തെ കേന്ദ്രീകരിച്ചാണ് ഇത്രമാത്രത്തിന്റെ കഥ വികസിക്കുന്നത്. മരണാനന്തരം അവളെ സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളുടെയും പരിചയക്കാരുടെയും ഓര്‍മകളിലൂടെ സുമിത്രയുടെ വ്യക്തിത്വത്തിന്റെ നാനാവശങ്ങള്‍ പ്രേക്ഷകരിലേക്കെത്തുന്നു. ശ്വേതാമേനോനാണ് സുമിത്രയെ അവതരിപ്പിക്കുന്നത്.

സിദ്ദിഖ്, നെടുമുടി വേണു, കെ.പി.എ.സി. ലളിത, വി.കെ. ശ്രീരാമന്‍, പ്രകാശ് ബാരെ, അനൂപ് ചന്ദ്രന്‍, മാളവിക, താഷി ഭരദ്വാജ്, വിനു ജോസഫ്, റോയ്‌സണ്‍ പി.എസ്., മാസ്റ്റര്‍ ആകാശ് ഭാസ്‌കര്‍, ഗൗതം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫി വിഭാഗം പ്രഫസറുമായ കെ. ഗോപിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദൂരദര്‍ശനുവേണ്ടി ഒട്ടേറെ ഡോക്യുമെന്ററികള്‍ സംവിധാനംചെയ്തിട്ടുള്ള ഗോപിനാഥന്റെ ആദ്യസിനിമയാണിത്. ഇത്രമാത്രത്തിന് തിരക്കഥ തയ്യാറാക്കിയതും ഗോപിനാഥ് തന്നെയാണ്.

ട്രയാങ്കിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ തൃശ്ശൂര്‍ സ്വദേശികളായ പി.കെ. സന്തോഷ്‌കുമാറും എ.ഐ. ദേവരാജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കെ.ജി ജയനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ക്യാമറ കെ.ജി. ജയന്‍. സംഗീതം ജെയ്‌സണ്‍ ജെ. നായര്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ജെയ്‌സണ്‍ ജെ.നായര്‍ സംഗീതം നല്‍കും. കവി പി. കുഞ്ഞിരാമന്‍നായരുടെ ചില കവിതകളും സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്.

‘ഇത്രമാത്രം’ സിനിമയാകുമ്പോള്‍ നാരായണന്‍മാഷ് പറയുന്നു