കൊച്ചി: മലയാള സിനിമ സൂപ്പര്‍താരങ്ങള്‍ക്കു ചുറ്റും കറങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിനിമ സംവിധായകന്റെ കലയാണെന്ന കാര്യം ഇവിടെ അംഗീകരിക്കപ്പെടുന്നില്ലെന്നും അക്കാരണത്താലാണ് സംവിധായകന്‍ വിനയന് വിലക്കു നേരിടേണ്ടി വന്നതെന്നും കാനം പറഞ്ഞു.

നേരത്തെ, വിനയനെ വിലക്കിയ നടപടിയില്‍ മലയാള താരങ്ങളുടെ സംഘടനയായ അമ്മയ്ക്കും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പിഴയിട്ടിരുന്നു.


Also Read: സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലായിരിക്കും മലപ്പുറം ഉപതെരഞ്ഞെടുപ്പെന്ന കൊടിയേരിയുടെ പ്രസ്താവന പിണറായിക്കുള്ള കൊഴുത്തു മുഴുത്ത പാരയെന്ന് പി.സി ജോര്‍ജ്


സിനിമാ മേഖലയിലെ ഫാസിസത്തിനും ഗുണ്ടായിസത്തിനും എതിരെ കൊച്ചിയില്‍ എഐഎസ്എഫും എഐവൈഎഫും സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംവിധായകന്‍ വിനയന് സ്വീകരണവും നല്‍കിയിരുന്നു.