എഡിറ്റര്‍
എഡിറ്റര്‍
മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക്
എഡിറ്റര്‍
Saturday 12th May 2012 4:36pm

തിരുവന്തപുരം: മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്ന നിര്‍മ്മാതാക്കളുടെ സിനിമകള്‍ ഫിലീം എക്‌സിബിറ്റേഴ്‌സ് ഫെഡെറേഷന്‍ ബഹിഷ്‌കരിക്കാന്‍ തരുമാനച്ചതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കുന്നത്. ജി.സുരേഷ്‌കുമാറിന്റെ ചട്ടക്കാരിക്കും സാബു ചെറിയാന്റെ 8.20 എന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് എക്‌സിബിറ്റേഴ്‌സിന്റെ തീരുമാനം.

ജി.സുരേഷ്‌കുമാര്‍ നിലവില്‍ സാസ്‌കാരിക ബോര്‍ഡ് ചെയര്‍മാനാണ്. സര്‍ക്കാര്‍ നേരത്തെ തീരുമാനച്ച ക്ഷേമ നിധി ബോര്‍ഡിനുള്ള കരം പിരിക്കണമെന്ന ഉത്തരവ് സുരേഷ്‌കുമാര്‍ നടപ്പാക്കാന്‍ ശ്രമിച്ചതാണ് എക്‌സിബിറ്റേഴ്‌സിനെ ചൊടിപ്പിച്ചത്. 25 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിന് മൂന്ന് രൂപയാണ് ക്ഷേമ നിധി ബോര്‍ഡില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനു പുറമെ തീയറ്ററുകളില്‍ ടിക്കറ്റ് യന്ത്രം സ്ഥാപിക്കുന്നതും പരിഗണനയിലാണ്. സര്‍ക്കാരിന്റെ രണ്ടു തീരുമാനങ്ങളും ഇതു വരെ എക്‌സിബിറ്റേഴ്‌സ് ഫെഡെറേഷന്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ആരെതിര്‍ത്താലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞു.

സിനിമ രംഗത്തുള്ള തങ്ങള്‍ സര്‍ക്കാര്‍ നടപടികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനാലാണ് തങ്ങളുടെ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും സമരം ഇപ്പോള്‍ തങ്ങള്‍ക്കെതിരെ ആണെന്നും സുരേഷ്‌കുമാറും സാബു ചെറിയാനും പറഞ്ഞു.

 

Malayalam News

Kerala News in English

Advertisement