‘സാള്‍ട്ട് ആന്റ് പെപ്പര്‍’ എന്ന ഹിറ്റിനുശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ‘ഇടുക്കി ഗോള്‍ഡ്’ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. മുന്‍നിര നായകന്‍മാരെ ഒഴിവാക്കി ആഷിക് അബു നടത്തിയ പരീക്ഷണം ഗംഭീരമായിരുന്നു. ഈ വിജയം സംവിധായകന് ഏറെ അത്മവിശ്വാസം നല്‍കുന്നതാണ്. അതുകൊണ്ടാവണം ‘ഇടുക്കി ഗോള്‍ഡി’ലും ഇതുപോലുള്ള പരീക്ഷണങ്ങളുമായി സംവിധായകനെത്തുന്നത്.

ലാല്‍, ശങ്കര്‍, ബാബു ആന്റണി, രവീന്ദ്രന്‍, മണിയന്‍ പിള്ള രാജു എന്നിവരാണ് ‘ ഇടുക്കി ഗോള്‍ഡി’ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘സൈക്കിള്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തിരിച്ചുവന്ന ശങ്കര്‍ ‘ഇവിടം സ്വര്‍ഗമാണ്’, ‘ചൈന ടൗണ്‍’ എന്നീ ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ചിരുന്നു. എന്നാല്‍ നല്ലൊരു തിരിച്ചുവരവ് ശങ്കറിന് ലഭിച്ചു എന്നു പറയാന്‍ കഴിയില്ല. ‘ഇടുക്കി ഗോള്‍ഡ് ‘ഇതിനു വഴിയൊരുക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.

Subscribe Us:

‘ഇടുക്കി ഗോള്‍ഡി’ല്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ശങ്കര്‍ അവതരിപ്പിക്കുന്നത്. ഇതിനു പുറമേ റോഷന്‍ ആന്‍ഡ്രൂസിന്റെ ബിഗ് ബജറ്റ് ചിത്രം ‘കാസനോവ’യിലും ശങ്കറുണ്ട്.

നിരവധി വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമയില്‍ ഇടംനേടി ബാബു ആന്റണി പതിവില്‍ നിന്ന് മാറിയാവും ഇടുക്കി ഗോള്‍ഡിലുണ്ടാവുക.