pritwirajപൃഥ്വിക്ക് ബ്രേയ്ക്ക് നല്‍കിയ പുതിയ മുഖം എന്ന ചിത്രത്തിന്റെ സംവിധായകനായ ദീപന്‍ ഒരുക്കുന്ന ഹീറോയുടെ ചിത്രീകരണം ഏറണാകുളത്ത് തുടങ്ങി. പൃഥ്വിവിനൊപ്പം തമിഴ് താരങ്ങളായ ശ്രീകാന്തും, ബാലയും ചിത്രത്തിലുണ്ട്. മിനി സ്‌ക്രീന്‍ താരവും പരസ്യമോഡലുമായ യാമി ഗൗതം ആണ് പൃഥ്വിയുടെ നായികയായെത്തുന്നത്.

ചിത്രത്തിലെ നായികയായി തൃഷയെയായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ തെലുങ്ക്, കന്നഡ ചിത്രങ്ങളിലെ തിരക്കിട്ട ഷെഡ്യൂള്‍ കാരണം താന്‍ പിന്‍മാറുകയാണെന്ന് തൃഷ ദീപനെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ശ്രിയ സരണെ നായികയായി തീരുമാനിച്ചു. എന്നാല്‍ ശ്രിയയും തിരക്കുകളെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.

ഒരു അസിസ്റ്റന്റ് സ്റ്റണ്ട് ഡയറക്ടറായിട്ടാണ് പൃഥ്വി ഹീറോയില്‍ അഭിനയിക്കുന്നത്. ശ്രീകാന്ത് ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനോദ് ഗുരുവായൂര്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തില്‍  അരുണ്‍, തലൈവാസല്‍ വിജയ് എന്നിവരും അഭിനയിക്കുന്നു.

Malayalam News

Kerala News in English