എഡിറ്റര്‍
എഡിറ്റര്‍
ഗ്രാന്റ് മാസ്റ്റര്‍ മെയ് 3ന്
എഡിറ്റര്‍
Saturday 28th April 2012 4:55pm

മോഹന്‍ലാല്‍ നായകനാകുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ഗ്രാന്റ്മാസ്റ്റര്‍ മെയ് 3ന് തിയ്യേറ്ററുകളിലെത്തും. വമ്പന്‍ നിര്‍മാണ കമ്പനിയായ യു.ടി.വി ആദ്യമായി മലയാളത്തില്‍ മുതല്‍മുടക്കിയ ചിത്രമാണ് ഗ്രാന്റ് മാസ്റ്റര്‍.

പോലീസ് ഉദ്യോഗസ്ഥന്‍ ഐ.ജി ചന്ദ്രശേഖരനായാണ് ഗ്രാന്റ്മാസ്റ്ററില്‍ മോഹന്‍ലാല്‍ എത്തുന്നത്. ക്രിമിനല്‍ വക്കിലായ ദീപ്തിയാണ് ഭാര്യ. പലപ്പോഴും ദീപ്തിക്ക് ചന്ദ്രശേഖരനെ ക്രോസ് വിസ്താരം ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഇതെല്ലാം ഔദ്യോഗികമായ കാര്യങ്ങളായി മാത്രമേ ഈ ദമ്പതികള്‍ കാണാറുള്ളൂ. എന്നാല്‍ ഇടയ്ക്ക് ചന്ദ്രശേഖരന്റെ വ്യക്തി ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാവുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം സ്വന്തം കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ അലസത കാണിച്ചിരിക്കുന്ന അദ്ദേഹം പിന്നീട് വര്‍ദ്ധിത വീര്യത്തോടെ കര്‍മ്മ നിരതനായി കളത്തിലിറങ്ങുകയാണ്.

ചിലര്‍ താനറിയാതെ തന്റെ ജീവിതത്തിന്റെ ചതുരംഗപ്പലകയില്‍ കരുക്കള്‍ നീക്കിത്തുടങ്ങിയപ്പോഴായിരുന്നു കഥാനായകനിലെ പോലീസ് വീര്യം ഉണര്‍ന്നത്. ഇവിടം മുതലാണ് ഗ്രാന്റ് മാസ്റ്റര്‍ സംഭ്രമജനകമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നരേന്‍, അനൂപ് മേനോന്‍, ബാബു ആന്റണി, ജഗതി, സിദ്ദിഖ്, റോമ, മിത്രാ കുര്യന്‍, റിയാസ് ഖാന്‍, ദേവന്‍, ശ്രീലക്ഷ്മി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ദീപക് ദേവാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

റോണി സ്‌ക്രൂവാലയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ വാരം ഓഡിയോ റിലീസ് നടന്ന ഗ്രാന്‍ഡ്മാസ്റ്ററിലെ പാട്ടുകളും ശ്രദ്ധ നേടിക്കഴിഞ്ഞു. മുംബൈയില്‍ യു.ടി.വി ഉടമസ്ഥര്‍ക്കായി ചിത്രത്തിന്റെ പ്രത്യേക പ്രിവ്യു ഷോയും കഴിഞ്ഞ ദിവസം നടന്നു.

Advertisement