Categories

എം.ജെ.എസ് മീഡിയയുടെ ‘ഡോള്‍സ്’

film-dolls

യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ജെ.എസ് മീഡിയ (മാജിക്കല്‍ ജേര്‍ണി ഓഫ് സയന്‍സ്) മലയാള ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നു. നവാഗതനായ ഷലീല്‍ കല്ലൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡോള്‍സ്’ ആണ് ആദ്യ സംരംഭം.

ഫെബ്രുവരി ഒന്നിന് തൃശൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ തിലകന്‍,അശോകന്‍,ബിജുക്കുട്ടന്‍,ഇന്ദ്രന്‍സ്,ജയന്‍,ബാബു നമ്പൂതിരി,ജോണ്‍,ഫൈസല്‍, കലാശാല ബാബു,കലാഭവന്‍ ഹനീഫ്,ശ്രൂതി നായര്‍(മിസ്സ് കേരള ഫസ്റ്റ് റണ്ണറപ്പ്) മേരി ജോണ്‍(മിസ്സ് കേരള സെക്കന്റ് റണ്ണറപ്പ്),ലക്ഷ്മിപ്രിയ,സുബി, മിനി അരുണ്‍, അംബിക,മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷലില്‍ കല്ലൂര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സനല്‍കുമാര്‍ എഴുതുന്നു. അനില്‍ വടക്കേകരയാണ് ക്യാമറാമാന്‍. സജീവ് നാവകം എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് മുരളി ഗുരുവായൂര്‍ ആണ്. കെ.ജെ യേശുദാസ്, അഫ്‌സല്‍,റിമി ടോമി,മുരളി ഗുരുവായൂര്‍ ,അനുപമ വിജയ് എന്നിവരാണ് ഗായകര്‍

കല-രതീഷ് പട്ടാമ്പി, വസ്ത്രാലങ്കാരം- കുക്കു പരമേശ്വരന്‍, മേക്കപ്പ് -ബിനഷ്,പശ്ചാത്തല സംഗീതം-ഔസേപ്പന്‍,പ്രാഡക്ഷന്‍ കണ്‍ട്രോളര്‍-സനല്‍ വെള്ളയാണി,പ്രൊഡക്ഷന്‍ ഡിസൈനര്‍-വിനു എബ്രഹാം,എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍-കെ.ബി മധുസൂദനന്‍ (വാസ്തവം ഫെയിം),സാബു.ടി.കെ, സപ്പോര്‍ട്ടിംഗ് പ്രൊഡ്യൂസര്‍-നൗഷാദ്, നിഷാദ്, ലൈന്‍ പ്രൊഡ്യൂസര്‍-മുഷ്താഖ് കരിയാടന്‍. ഷലീല്‍ കല്ലൂര്‍ ഒരുക്കുന്ന ഡോള്‍സ് എന്ന കോമേഴ്‌സല്‍ ചിത്രത്തിന്റെ പൂജ ജനുവരി 12 ന് നടക്കും.

Malayalam news, Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.