യു.എ.ഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം.ജെ.എസ് മീഡിയായുടെ ബാനറില്‍ നവാഗതനായ ഷലില്‍ കല്ലൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡോള്‍സ് തൃശൂരില്‍ ചിത്രീകരണം ആരംഭിച്ചു. ടൂര്‍ണമെന്റ് ഫെയിം ജോണ്‍ ജേക്കബ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം രുദ്രാക്ഷ് മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജ്യോതികൃഷ്ണയാണ് നായിക. ഷെല്‍ബി ജോസ്, സമീര്‍ ഹംസ, ജഗന്നാഥവര്‍മ്മ, ഷാനവാസ്, സാദിഖ്, ബിജുക്കുട്ടന്‍, ഇന്ദ്രന്‍സ്, ബാബു നമ്പൂതിരി, കലാശാല ബാബു, കലാഭവന്‍ ഹനീഫ്, ഫൈസല്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പാരമ്പര്യമായി വൈദ്യശാല നടത്തി വന്നിരുന്ന പ്രശസ്ത വൈദ്യന്‍ അത്യപൂര്‍വ്വമായ ഒരു വിഷക്കൂട്ട് കണ്ടുപിടിച്ചിരുന്നു. വൈദ്യന്‍ മഠത്തിലെ ഇളം തലമുറക്കാരനായ ദിലീപ് ഇപ്പോള്‍ ദുബായിയില്‍ പ്രശസ്ത ഹോസ്പിറ്റലില്‍ ഡോക്ടറാണ്. സഹപാഠിയായിരുന്ന അനൂപ് സന്തോഷ്, പ്രഫസറായിരുന്ന രവി തുടങ്ങിയവരെല്ലാം ദിലീപിന്റെ കൂടെയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുപിടിച്ച ആ വിഷക്കൂട്ട് സഹപാഠിയില്‍ പരീക്ഷിക്കാന്‍ ശ്രമിക്കുന്നു. ഈ വിവരം മറ്റൊരാള്‍ അറിയുന്നതോടെ ഉണ്ടാകുന്ന സംഘര്‍ഷാവസ്ഥയാണ് ഡോള്‍സ് എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. എം.ജെ.എസ് മീഡിയായുടെ ആദ്യ സിനിമാ സംരഭമാണ് ഡോള്‍സ്. സനല്‍കുമാറാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്.

അനില്‍ വടക്കേകരയാണ് ക്യാമറാമാന്‍. സജീവ് നാവകം എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് മുരളി ഗുരുവായൂര്‍ ആണ്. കെ.ജെ യേശുദാസ്, അഫ്‌സല്‍,റിമി ടോമി,മുരളി ഗുരുവായൂര്‍ ,അനുപമ വിജയ് എന്നിവരാണ് ഗായകര്‍

കലരതീഷ് പട്ടാമ്പി, വസ്ത്രാലങ്കാരം കുക്കു പരമേശ്വരന്‍, മേക്കപ്പ് ബിനഷ്,പശ്ചാത്തല സംഗീതംഔസേപ്പന്‍,പ്രാഡക്ഷന്‍ കണ്‍ട്രോളര്‍സനല്‍ വെള്ളയാണി,പ്രൊഡക്ഷന്‍ ഡിസൈനര്‍വിനു എബ്രഹാം,എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍കെ.ബി മധുസൂദനന്‍ (വാസ്തവം ഫെയിം),സാബു.ടി.കെ, സപ്പോര്‍ട്ടിംഗ് പ്രൊഡ്യൂസര്‍നൗഷാദ്, നിഷാദ്, ലൈന്‍ പ്രൊഡ്യൂസര്‍മുഷ്താഖ് കരിയാടന്‍

Malayalam news

Kerala news in English.